DISTRICT NEWSKERALA

കോഴിക്കോട് വേദവ്യാസവിദ്യാലയം സൈനിക സ്കൂളാക്കാൻ പ്രതിരോധമന്ത്രാലയത്തിൻ്റെ അനുമതി

ന്യൂഡൽഹി: കോഴിക്കോട് വേദവ്യാസവിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ സൈനിക സ്കൂളാക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകി. സ്വകാര്യപങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അനുമതി.

ഇതോടെ കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യത്തെ സൈനിക സ്കൂളായി വേദവ്യാസ വിദ്യാലയം മാറും. നിലവിൽ തിരുവനന്തപുരം കഴക്കൂട്ടത്താണ്‌ കേരളത്തിലെ ഏക​ സൈനിക സ്കൂൾ പ്രവർത്തിക്കുന്നത്‌.
അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാണ), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ് കെ ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റുസ്കൂളുകൾ ആദ്യഘട്ടത്തിൽ 12 സ്കൂളുകൾക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button