CALICUTDISTRICT NEWS
കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വെളളയിൽ കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപമാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അവധിക്ക് നാട്ടിലെത്തിയതായിരുന്നു അഭിജിത്ത്. അവധി കഴിഞ്ഞ് മടങ്ങാൻ രണ്ടു ദിവസം ബാക്കി നിൽക്കെയാണ് അഭിജിത്തിനെ കാണാതായത്. തുടർന്ന് രണ്ട് ദിവസം മുമ്പ് കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ ഭട്ട് റോഡിൽ നിന്ന് കണ്ടെത്തിയിടരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
Comments