CALICUTDISTRICT NEWS
കോഴിക്കോട് ജില്ലാ മോട്ടോർ വർക്കേഴ്സ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാ മോട്ടോർ വർക്കേഴ്സ് വെൽഫയർ കോ കാപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് കെട്ടിടം സരോജം ഷോപ്പിങ്ങ് കോപ്ലക്സ് പുതിയ സ്റ്റാൻ്റ് റെയിൽവെ സ്റ്റേഷൻ റോഡിലേക്ക് മാറ്റി. ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ശ്രീമതി രജിത എം (അസി രജിസ്റ്റാർ സഹകരണ സംഘം ജനറൽ) നിർവ്വഹിച്ചു. സ്ട്രോങ്ങ് റൂം ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ലളിത എ നിർവ്വഹിച്ചു. നിക്ഷേപം സ്വീകരിക്കൽ ശ്രീമതി ലസിത പി (ഇൻസ്പെക്ടർ സഹകരണ സംഘം) വായ്പാവിതരണം ശ്രീ ഷാനിഫ് വി കെയും നിർവ്വഹിച്ചു.ചടങ്ങിൽ സംഘം പ്രസിഡന്റ്ചേനോത്ത് രാജൻ അദ്ധ്യക്ഷം വഹിച്ചു. ഡയറക്ടർമാരായ ശ്രീ ആർ പി ഷാജി, ശ്രീ വേണുഗോപാലൻ പി വി , യം പി ശങ്കരൻ, രൂപേഷ് കൂടത്തിൽ, ടി കെ വേലായുധൻ, ടി കെ ചന്ദ്രൻ , രമ്യ മനോജ്, മുഹമ്മദ് സാലി എന്നിവർ ആശംസയും , സംഘം സെക്രട്ടറി വി പി ധനിഷ നന്ദിയും പ്രകാശിപ്പിച്ചു.
Comments