CALICUTDISTRICT NEWS
കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ജില്ലാ ഭരണകൂടം
1668 സ്ക്വാഡുകള്‍ രംഗത്ത്
കോവിഡ്-19 വ്യാപനം തടയാന്‍ വിവിധ സ്‌ക്വാഡ്‌കളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കലക്ട്രറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
1668 സ്ക്വാഡുകള്‍ വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യമായി ഇത് നിരീക്ഷിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ട്. പൊലിസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടുന്ന 202 സ്ക്വാഡ്കള്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കായി ഈ ടീമിനെ ഉപയോഗപ്പെടുത്തും.
മാഹിയിലെ കൊറോണ രോഗി സന്ദര്‍ശിച്ച വടകര അടക്കാതെരു കോഫി ഹൗസിലുണ്ടായിരുന്ന 18 പേർ ബന്ധപ്പെട്ടിട്ടുണ്ട്. അവരിപ്പോള്‍ നിരീക്ഷണത്തിലാണ്. രോഗിയും കൂടെയുണ്ടായിരുന്നവരും മാസ്‌ക് ഉപയോഗിച്ചത് ആശ്വാസകരമായ കാര്യമാണ്.
പ്രസിദ്ധീകരിച്ച റൂട്ട് മാപ്പിലെ സമയവും സ്ഥലവും മനസിലാക്കി അതേ സമയം അവിടെ ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ഉടന്‍ ബന്ധപ്പെടണമെന്നും കലക്ടര്‍ അറിയിച്ചു.
Comments