KERALAMAIN HEADLINES
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിൽ കൊണ്ടു പോകാൻ അനുമതി
കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം ഒരു മണിക്കൂറില്‍ താഴെ സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായി മതാചാരങ്ങള്‍ നടത്താനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Comments