MAIN HEADLINES
കോവിഡ് ബാധിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങളും കോവിഡ് വിഭാഗത്തിൽ
കോവിഡ് മാർഗരേഖ കേന്ദ്ര സർക്കാർ പുതുക്കി. പുതുക്കിയ മാർഗരേഖ പ്രകാരം കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരണം സംഭവിക്കുകയോ, കോവിഡ് ബാധിച്ച് 30 ദിവസം ആശുപത്രിയിൽ ചികിത്സയിലിരുന്നതിന് ശേഷം മരണം സംഭവിക്കുകയോ ചെയ്‌താൽ കോവിഡ് മരണമായി കണക്കാക്കും.
സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിലൂടെയാണ് കോവിഡ് സ്ഥിരീകരിക്കേണ്ടത്. കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകടമരണം, എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല. മുൻ മാർഗരേഖ പ്രകാരം കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു.
Comments