CALICUTDISTRICT NEWSMAIN HEADLINES
കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം
ലോകത്ത് കോവിഡ് 19 (കൊറോണ) പടരുന്ന സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ചൈന, ഇറാന്‍, ഇറ്റലി, ഹോങ്‌കോങ്, സൗദി അറേബ്യ, ദുബൈ, തായ്‌ലാന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിവരം ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഇത്തരം രാജ്യങ്ങളിലെ സന്ദർശനവും തീർഥാടനവും ഒഴിവാക്കണമെന്നും ഡി.എം.ഒ അറിയിച്ചു.
Comments