പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം കാരണം യുവതി മരിച്ചു

പൂനൂര്‍: പൂനൂരില്‍ പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം കാരണം യുവതി മരിച്ചു. പൂനൂര്‍ മടത്തുംപൊയില്‍ പുതിയമ്പ്ര ഷാഫിയുടെ ഭാര്യ ജഫ്ലയാണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായരുന്നു മരണം. കഴിഞ്ഞ ദിവസം പ്രസവ ചികിത്സക്കായി ജഫ്‌ലയെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെ രാത്രി പെണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. പിന്നീട് രക്തസ്രാവത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് അടിവാരം ചെമ്പലങ്കോട് ജാഫര്‍-ജനീഷ ദമ്പതികളുടെ മകളായ ജഫ്ലയും ഷാഫിയും വിവാഹിതരായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി: ജഫ്‌ന.

Comments

COMMENTS

error: Content is protected !!