KERALASPECIAL

കോവിഡ് മനസ്സ് മടുപ്പിച്ചോ. വിളിക്കാം.

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിന്  സാന്ത്വനം സൗജന്യ ടെലി കൗൺസിൽ സംവിധാനം ആരംഭിച്ചു. ജില്ലാ ഭരണകേന്ദ്രം, സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടി, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണിത്‌.
രോഗബാധിതർ, നിരീക്ഷണത്തിൽ കഴിയുന്നവർ, അവരുമായി ബന്ധപ്പെട്ടവർ,  പ്രതിരോധ പ്രവർത്തകർ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവിക്കുന്നവർക്ക്  സൗകര്യം പ്രയോജനപ്പെടുത്താം. 9495002270, 9400866004, 9744109070, 8590919025 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ സേവനം ലഭിക്കും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button