ANNOUNCEMENTSDISTRICT NEWSMAIN HEADLINESUncategorized
കോവിഡ് മരണം 9946. ഭീതി ഒഴിയുന്നില്ല
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ മരണം 9946 ആയി.ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 153 പേര് സംസ്ഥാനത്തിന് പുറത്ത് ഞനിന്നും വന്നവരാണ്. 13,638 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ ഉറവിടം വ്യക്തമല്ല.
ഞായറാഴ്ച മൊത്തം 14,672 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്ക്.
Comments