CALICUTDISTRICT NEWSMAIN HEADLINES
കോവിഡ് വാക്സിന്‍ ഡ്രൈറണ്‍ ഇന്ന്
കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്സിനെ സ്വീകരിക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ ഇന്ന് (ജനുവരി 8) ഡ്രൈറണ്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വാക്സിന്‍ കുത്തിവെയ്ക്കുന്നതിന് മുന്‍പുളള ഒരുക്കങ്ങളും കുത്തിവെച്ചതിനു ശേഷമുളള നിരീക്ഷണങ്ങളും എങ്ങനെയായിരിക്കുമെന്ന് മോക്ഡ്രില്‍ മാതൃകയില്‍ നടത്തുന്നതാണ് ഡ്രൈറണ്‍.
ബീച്ച് ആശുപത്രി, തലക്കുളത്തൂര്‍സാമൂഹികാരോഗ്യ കേന്ദ്രം , പുതിയാപ്പ, പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, മിംസ് ആശുപത്രി എന്നിവിടങ്ങളിലാണ് ഡ്രൈറണ്‍ നടക്കുക. ഡ്രൈറണ്ണിനായി ആരോഗ്യ വകുപ്പ് പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു.
Comments