തൊഴിൽ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം; പോലീസ് കേസെടുത്തു.
പേരാമ്പ്ര: പന്തിരിക്കരയിലെ പ്രകാശ് അയേൺ വർക്സ് എന്ന തൊഴിൽ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി നിരീക്ഷണ ക്യാമറ നശിപ്പിക്കുകയും ഒരെണ്ണം മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് കേസെടുത്തു. സ്ഥാപനമുടമ നൽകിയ പരാതിയേത്തുടർന്നാണിത്. സി സി ടി വി പരിശോധനയിൽ ക്യാമറ നശിപ്പിക്കുന്ന സമയത്ത് മണിക്കൂറുകളോളം കടവരാന്തയിൽ ഉണ്ടായിരുന്നയാളെപ്പറ്റിയും അന്വേഷണം നടക്കുന്നു. അന്വേഷണത്തിനായി ഫോട്ടോയും മറ്റ് ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.
പ്രദേശത്ത് ക്യാമറ സ്ഥാപിച്ചതോടുകൂടി സാമൂഹ്യ വിരുദ്ധശല്യം കുറക്കാനും, മാലിന്യ നിക്ഷേപം തടയാനും പല കേസുകൾക്ക് തുമ്പുണ്ടാക്കാനും കഴിഞ്ഞതായി കടയുടമ പറയുന്നു. രാത്രി കാല പടോളിങ്ങ് ശക്തമാക്കാനും, ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടു വരാനും അധികാരികളുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു.