കോവിഷീൽഡ് രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് ഹൈക്കോടതി

കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതിലെ ഇടവേളയില്‍ ഇളവ് നല്‍കി ഹൈക്കോടതി ഉത്തരവ്. താത്പര്യമുള്ളവര്‍ക്ക് ആദ്യ ഡോസ് സ്വീകരിച്ചതിന് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവയ്പ്പെടുക്കാം. കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്‌സിന്‍ ലഭിക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു.

Comments

COMMENTS

error: Content is protected !!