കോൺഗ്രസ്സ് പ്രകടനത്തിന് നേരെ ആക്രമം; കൊയിലാണ്ടിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തള്ളി കയറി ആക്രമണം നടത്തിയതായി ആരോപണം.രാഹുൽ ഗാന്ധിക്ക് എതിരെ കള്ള കേസ്സടുത്ത ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം . ഇതിനിടയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തള്ളി കയറുകയായിരുന്നുവെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.വി. സുധാകരൻ പറഞ്ഞു. അക്രമത്തിൽ നോർത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി നിഷാദിന് പരിക്ക് പറ്റി. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് വി.വി. സുധാകരൻ, പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ ,കെ.പി. നിഷാദ്, എം സതീഷ് കുമാർ , കെ.പി.വിനോദ് കുമാർ പി.അബ്ദുൾ ഷുക്കൂർ , മുരളി തോറോത്ത്, പി.വി വേണുഗോപാൽ, പി.കെ പുരുഷോത്തമൻ , സി.കെ അരുൺ തൻഹീർ കൊല്ലം എന്നിവർ നേതൃത്യം നൽകി.