കോൺഗ്രസ് ജില്ലാ അധ്യക്ഷൻമാരുടെ പട്ടികയായി
ഡിസിസി പ്രസിഡന്റുമാരുടെ അന്തിമപട്ടിക കെപിസിസി നേതൃത്വം സോണിയ ഗാന്ധിക്ക് കൈമാറി. തിരുവനന്തപുരം(പാലോട് രവി), ആലപ്പുഴ(കെ പി ശ്രീകുമാർ), പാലക്കാട്(എ തങ്കപ്പൻ), കാസർകോട്(പി കെ ഫൈസൽ) എന്നിവർ ഇടംനേടി.
കോട്ടയത്ത് നാട്ടകം സുരേഷിനെ മാറ്റി ഫിൽസൺ മാത്യൂസിനെയും ആലപ്പുഴയിൽ ബാബുപ്രസാദിന് പകരം കെ പി ശ്രീകുമാറിനെയും ഉൾപ്പെടുത്തി. വയനാട് എൻ ഡി അപ്പച്ചൻ പട്ടികയിൽ വന്നു. കൊല്ലം ജില്ലയിൽ പി രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട–- സതീഷ് കൊച്ചുപറമ്പിൽ, ഇടുക്കി–-എസ് അശോകൻ, എറണാകുളം–-മുഹമ്മദ് ഷിയാസ്, തൃശൂർ–-ജോസ് വളളൂർ, മലപ്പുറം–- വി എസ് ജോയ്, കോഴിക്കോട്–-കെ പ്രവീൺകുമാർ, കണ്ണൂർ–- മാർട്ടിൻ ജോർജ് എന്നിവരാണ് പട്ടികയിലുള്ളത്.
വയനാട് ജില്ലയിൽ നിന്നുള്ള എന്‍.ഡി. അപ്പച്ചന്‍ മാത്രമാണ് നേരത്തെ ഡി.സി.സി. പ്രസിഡന്റ് പദം വഹിച്ചിട്ടുള്ളത്. രാഹുലിൻ്റെ നിർദ്ദേശ പ്രകാരമാണ് ഇതെന്നാണ് അറിയുന്നത്.