ഓപ്പറേഷന്‍ ഗംഗ ;യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുമായി വ്യോമസേനയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുമായി വ്യോമസേനയുടെ ആദ്യ വിമാനം ഡൽഹിയിലെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും C-17 ഇന്ത്യൻ എയർഫോഴ്സ് വിമാനമാണ് 200 ഓളം ഇന്ത്യൻ പൗരന്മാരുമായി ഇന്ന് പുലർച്ചെ 1.30 യോടെ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ പൗരന്മാരുമായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് സംവദിച്ചു. യുക്രൈനില്‍ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായാണ് വ്യോമസേന വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടത്.

Comments

COMMENTS

error: Content is protected !!