ക്ഷീരകര്‍ഷക പരിശീലനം

 
 
ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്സ്‌റ്റോപ്പ്) ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തും. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവത്ക്കരണം എന്നീ വിഷയങ്ങളില്‍  ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ ജനുവരി 27 ന് രാവിലെ 10 മണിക്കകം ബാങ്ക് പാസ്സ് ബുക്കും ഫോട്ടോസ്റ്റാറ്റ്  കോപ്പിയും,  ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414579 .
Comments

COMMENTS

error: Content is protected !!