DISTRICT NEWS

ക്ഷീര വകുപ്പിൻ്റെ നേതൃത്വത്തിൽ കുറുവങ്ങാട് മിനി സ്റ്റേഡിയത്തിൽ നടന്ന പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു

ക്ഷീര വകുപ്പിൻ്റെ നേതൃത്വത്തിൽ കുറുവങ്ങാട് മിനി സ്റ്റേഡിയത്തിൽ നടന്ന പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർ പേഴ്സൺ കെ പി സുധ അധ്യക്ഷയായി.മികച്ച ക്ഷീരസംഘങ്ങളെ ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ ജീവാനന്ദൻ ആദരിച്ചു.നഗരസഭാ കൗൺസിലർമാരായ പ്രഭ, വത്സരാജൻ കേളോത്ത്, ക്ഷീര സംഘം പ്രസിഡൻ്റുമാരായ കെ ശ്രീധരൻ, എ വി സത്യൻ, പി വി ഗംഗാധരൻ, കേരളാ ഫീഡ്‌സ് മാനേജർ ജയചന്ദ്രൻ, എം ബാലകൃഷ്ണൻ, ഇ കെ പ്രജേഷ്, വി കെ മുകുന്ദൻ, സിറാജുദ്ദീൻ എന്നിവർ സംസാരിച്ചു. കുറുവങ്ങാട് ക്ഷീര സംഘം പ്രസിഡൻ്റ് കെ ദാമോദരൻ സ്വാഗതം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന കന്നുകാലി പ്രദർശനം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ ഷിജു ഉദ്ഘാടനം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button