കർഷകരും കൃഷി ഉദ്യോഗസ്ഥരും കൃഷിശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു
കാർഷിക മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളിലെ സാങ്കേതിക വിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്നതിനും കർഷകർ അഭിമുഖീകരിക്കുന്ന, കാർഷിക മേഖലയിൽ ഗവേഷണമാക്കേണ്ടുന്ന പ്രശ്നങ്ങൾ നേരിട്ട് ഗവേഷകരിലേക്ക് എത്തിക്കുന്നതിനായി കർഷകരും കൃഷി ഉദ്യോഗസ്ഥരും കൃഷിശാസ്ത്രജ്ഞരും തമ്മിലുള്ള മുഖാമുഖം കൊയിലാണ്ടി ടൗൺ ഹാളിൽ ബഹു പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷം വഹിച്ചു. കാർഷിക സർവകലാശാല ഉരുത്തിരിച്ചെടുത്ത ന്യൂനത സാങ്കേതിക വിദ്യകളും ഉൽപന്നങ്ങളും എന്ന വിഷയത്തിൽ ഡോ. ഷിജിനിയും (അസിസ്റ്റൻ്റ് പ്രൊഫസർ കാർഷിക വിജ്ഞാന വിപണന കേന്ദ്രം, KAU വേങ്ങേരി) പ്രധാന വിളകളെ ആക്രമിക്കുന്ന രോഗകീടങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ കൃഷി ഓഫീസർ നൗഷാദ് കെ.വി യും ക്ലാസെടുത്തു.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഗീത .കെ ജി സ്വാഗതവും കൃഷി ഓഫീസർ വിദ്യ പത്മനാഭൻ നന്ദിയും പറഞ്ഞ പരിപാടിയിൽ കർഷകരും കൃഷി ഉദ്യോഗസ്ഥരും പങ്കെടുത്തു.