ദേശീയപാതയില്‍ വെങ്ങളത്തിനടുത്ത് കാട്ടില പീടികയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരണമടഞ്ഞു

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളത്തിനടുത്ത് കാട്ടില പീടികയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരണമടഞ്ഞു. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. സായന്ത് 18, കുരിയാടി, വടകര എന്നയാൾക്ക് പരിക്ക് പറ്റിയതിൽ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കെഎല്‍ 56 കെ. 8334, കെഎല്‍ 18 എസി 3368 ബൈക്കുകള്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു. പുതിയാപ്പ ഉല്‍സവം കഴിഞ്ഞ് വടകരയിലേക്ക് പോകുമ്പോഴാണ് അപകടം. 

Comments

COMMENTS

error: Content is protected !!