ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. തിരുവനന്തപുരം കുന്നുകുഴിയിലെ വേലിക്കകത്ത് വീട്ടിൽ രാവിലെ പത്തു മണിയോടെയെത്തിയ ഗവർണർ പത്തു മിനിട്ട് ചെലവഴിച്ച് മടങ്ങി.  വി എസിന്‍റെ കുടുംബാംഗങ്ങളെ കണ്ട് സമ്മാനങ്ങളും ഗവര്‍ണര്‍ കൈമാറി. പിറന്നാൾ ആശംസകൾ നേരാൻ നേരത്തെ വിളിച്ചിരുന്നുവെന്നും ഇപ്പോൾ ആശംസകൾ നേരാനാണ് ഗവർണർ വീട്ടിലെത്തിയതെന്നും വി എസിന്റെ മകൻ വി എ അരുൺകുമാർ പറഞ്ഞു. ഗവര്‍ണര്‍ വി എസിനെ നേരിട്ട് കണ്ടില്ലെന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. 

മുന്‍പ് ആശംസകള്‍ അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ വീട്ടിലേക്ക് വരുമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി അരുണ്‍ കുമാര്‍ പറഞ്ഞു. വി എസിന്റെ ആരോഗ്യസ്ഥിതിയൊക്കെ അറിയാം. വന്നാല്‍ത്തന്നെ ബുദ്ധിമുട്ടിക്കില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇടതുസംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു വിഎസിന്‍റെ വീട്ടിലെ ഗവര്‍ണറുടെ സന്ദര്‍ശനം. 

Comments
error: Content is protected !!