ഗവർണർ കേരളാസർക്കാരിനും മന്ത്രിമാർക്കുമെതിരായ നിലപാട് കൂടുതൽ കടുപ്പിക്കുന്നു
ഗവർണർ കേരളാ സർക്കാരിനും മന്ത്രിമാർക്കുമെതിരായ നിലപാട് കൂടുതൽ കടുപ്പിക്കുന്നു. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍, ഗവര്‍ണറുടെ ഭരണഘടന പദവിയുടെ അന്തസ് കെടുത്തുന്ന തരത്തിലുള്ള മന്ത്രിമാരുടെ വ്യക്തിഗതമായ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. അത്തരത്തിലുള്ള പ്രസ്താവനകള്‍ മന്ത്രിമാരെ പിന്‍വലിക്കല്‍ അടക്കം നടപടികള്‍ ക്ഷണിച്ചു വരുത്തുമെന്നു ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനിൽ നിന്നുമുണ്ടായിരിക്കുന്നത്.
ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനാകില്ലെന്ന് ലോക്സഭാ മുൻ സെക്രട്ടറി പിഡിടി ആചാരി പറഞ്ഞു. ‘pleasure of the governor’ എന്നത് വാചകാർത്ഥത്തിൽ എടുക്കരുതെന്നും ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമില്ലെന്നും അദ്ദേഹം വിശദീകരണം നൽകി.