ഗവ: മാപ്പിള സ്കൂളിൽ വനിതാ ജ്യോതി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി. ഗവ: മാപ്പിള ഹൈസ്കൂളിൽ വനിതാ ജ്യോതി വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡണ്ട് എ അസീസ്, ഹെഡ്മിസ്ട്രസ്സ് കെ കെ ചന്ദ്രമതി, വി എച്ച് എസ് സി പ്രിൻസിപ്പൽ ബീന സംസാരിച്ചു. പന്തലായനി ബി പി സി യൂസഫ് നടുവണ്ണൂർ സ്വാഗതവും ഹൈസ്കൂൾ പ്രിൻസിപ്പൽ ഇ കെ ഷൈനി നന്ദിയും പറഞ്ഞു. സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ സത്യൻ കാരയാട് ക്ലാസ് എടുത്തു.

Comments

COMMENTS

error: Content is protected !!