MAIN HEADLINES
മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. ഇന്നലെ രാത്രി 11 മണിയോടെ മുസ്ലിം ലീഗ് നേതാവായ തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന മജീദിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റു. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികൾ തകർത്തു.ബൈക്കിലെത്തിയ രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി.
Comments