ANNOUNCEMENTS
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
മാളിക്കടവ് ജനറല്‍ ഗവ.ഐ.ടി.ഐ യില്‍ ഇലക്ടീഷ്യന്‍ ട്രേഡിലെ ഒരു ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇലക്ട്രീക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രീക്കല്‍ ആന്റ് ഇലക്‌ട്രോണിക്ക് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സി.ടി.ഐ ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 27 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0495-2377016.
Comments