ANNOUNCEMENTS
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ
കൊയിലാണ്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്കല്‍ ഡീസല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടരെ നിയമിക്കും. ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും എന്നിവ ഉളളവരായിരിക്കണം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ഒക്‌ടോബര്‍ 31 ന് 11 മണിക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ : 0496-2631129.
Comments