LOCAL NEWS

ഗാന്ധിജിയുടെ സമര ചരിത്രം ചുമരിൽ വരച്ച് വിദ്യാർത്ഥികൾ

രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കുന്നത് മായ് ബന്ധപ്പെട്ട് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീം വളണ്ടിയേർസ് വിദ്യാലയത്തിൻ്റെ ചുമരിൽ മഹാത്മാഗാന്ധിയുടെ സമര പോരാട്ടങ്ങളെ ഓർമപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചു.ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ചുമർചിത്രങ്ങൾ സ്കൂൾ PTAപ്രസിഡണ്ട് K രാജീവൻ അനാശ്ചാദനം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.കേരള സർക്കാർ സാമൂഹിക ക്ഷേമ വകുപ്പിനോട് ചേർന്ന് കൊണ്ട് വി കെയർ പദ്ധതിയിലേക്ക് വളണ്ടിയർമാർ സമാഹരിച്ച സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു. എ. സുബാഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജു സി.എം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിജി എൻ ബി, റിയാ ഫാത്തിമ, കൗമുദി കളരിക്കണ്ടി ,ഷഹബാസ് എന്നിവർ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button