CALICUTDISTRICT NEWSLOCAL NEWS
ഗാന്ധി ദർശൻ ക്ലബ് ഫറോക്ക് ഉപജില്ലാതല ഉദ്ഘാടനം ചെയ്തു
ഗാന്ധി ദർശൻ ക്ലബിന്റെ ഫറോക്ക് സബ് ജില്ലാ തല ഉദ്ഘാടനം കൊളത്തറ ആത്മവിദ്യാസംഘം യു പി സ്കൂളിൽ നടന്നു. ഫറോക്ക് ഉപ ജില്ലാ നൂൺ ഫീഡിംഗ് ഓഫീസർ സി ടി സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതയെയും സംസ്കാരത്തേയും തന്റെ ഉള്ളം കയ്യിൽ ആവാഹിച്ച കർമ്മയോഗിയായിരുന്നു ഗാന്ധിജിയെന്നും, ഹിംസാത്മകമായ വർത്തമാന കാലത്ത് ഗാന്ധിജിയുടെ ആശയങ്ങളും ജീവിതവും കുട്ടികൾക്ക് പകർന്നു നൽകേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും സുനിൽകുമാർ പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എൻ വി മുരളി അധ്യക്ഷനായിരുന്നു.
ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി പുരുഷോത്തമൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് ടി. ബാലകൃഷ്ണൻ, പി ടി എ പ്രസിഡണ്ട് ഫിർദൗസ്, സി അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. ഗാന്ധി ദർശൻ സ്കൂൾ യൂനിറ്റ് കൺവീനർ കമൽ രാജ് സ്വാഗതവും, ധാത്രി ടീച്ചർ നന്ദിയും പറഞ്ഞു.
Comments