MAIN HEADLINES
ഗുജറാത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു
രാജ്യത്ത് മൂന്നാമത്തെ വ്യക്തിക്കും കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍(ബി 1.1.529) സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്‌വേയില്‍ നിന്ന് വന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി.
Comments