KOYILANDILOCAL NEWS
ഗുഡ് മോണിംഗ് ഇടവേള ഭക്ഷണ വിതരണ പരിപാടി കുറുവങ്ങാട് സൗത്ത് യു പി സ്‌കൂളില്‍ ആരംഭിച്ചു
ഗുഡ് മോണിംഗ് ഇടവേള ഭക്ഷണ വിതരണ പരിപാടി കുറുവങ്ങാട് സൗത്ത് യു പി സ്‌കൂളില്‍ ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ 2023-44 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും യുപി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയാണ് ഗുഡ് മോണിംഗ് ഇടവേള ഭക്ഷണ വിതരണ പരിപാടി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടിയുടെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ. ഇന്ദിര, സി. പ്രജില, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, രമേശന്‍ വലിയാട്ടില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.കെ. വിപിന, സ്‌കൂള്‍ പ്രധാന അധ്യാപിക സുലൈഖ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു സ്വാഗതവും ഹാസിഫ് നന്ദിയും പറഞ്ഞു.
പദ്ധതിയെക്കുറിച്ച് കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു
അഡ്വ. കെ.സത്യൻ ചെയർമാനായ കഴിഞ്ഞ കൗൺസിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ന് അത് സംസ്ഥാനത്താകെ നടപ്പാക്കണമെന്ന് അഭിപ്രായം ഉയർന്നു വരുമ്പോൾ അഭിമാനം തോന്നുന്നു ഈ സംരംഭത്തിന് തുടക്കം കുറിക്കാൻ ചെറിയ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ. അംഗീകാരം ലഭ്യമാകുന്നതിൽ ഉൾപ്പടെ തുടക്കത്തിൽ നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നു. നടപ്പാക്കാൻ പ്രയോഗിക തടസ്സങ്ങളും ഒരുപാടുണ്ടായിരുന്നു. എങ്കിലും ധൈര്യപൂർച്ചം ഞങ്ങൾ കുടുംബശ്രീയെ ഇതിനായി ചുമതലപ്പെടുത്തി. വിട പറഞ്ഞ ടി.കെ. ദാമോദരൻ മാസ്റ്റർ ഈ പദ്ധതിയിൽ വലിയ സഹായമാണ് നൽകിയത്. ആസൂത്രണ സമിതി അംഗമായി കോട്ടിൽ ശശി മാഷ് ആശയം തിരി കൊളുത്തി. നിർവ്വഹണ ഉദ്യോഗസ്ഥനായ ബിജേഷ് ഉപ്പാലക്കൽ കാണിച്ച ഇച്ഛാശക്തി ഞങ്ങൾക്ക് ഉന്മേഷം പകർന്നു. കൗൺസിലർമാർ , പി ടി എ പ്രസിഡണ്ടുമാർ ഹെഡ് മാസ്റ്റർ, എല്ലാവരും ഒറ്റമനസ്സോടെ സഹകരിച്ചു. തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Comments