കൊയിലാണ്ടി ആന്തട്ട ഗവ. യു പി സ്കൂളിന് ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ അവാർഡ് ലഭിച്ചു

കൊയിലാണ്ടി ആന്തട്ട ഗവ.യു.പി സ്കൂൾ ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ അവാർഡ് കരസ്ഥമാക്കി. ഈ അവാർഡ് ആന്തട്ട ഗവ.യു.പി സ്കൂളിന് അർഹതക്കുള്ള അംഗീകാരം തന്നെയാണ്. എഴുപതിനായിരം രൂപയാണ് അവാർഡ് തുകയായി ലഭിക്കുക.

നിരവധി നൂതന പദ്ധതികൾ ഒരുക്കി മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവാൻ ആന്തട്ടഗവ.യു.പി സ്കൂളിന് കഴിഞ്ഞു. പഠന പരിമിതി അനുഭവിക്കുന്ന കുട്ടികൾക്കായി ഒരുക്കിയ സ്മൈൽ പദ്ധതി വിദ്യാഭ്യാസ വകുപ്പിന്റെ ക്യു.ഐ.പി. വിഭാഗത്തിന്റെ പ്രശംസ പിടിച്ചു പറ്റി. പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കി വർഷം മുഴുവൻ പഠന പോഷണ പരിപാടി നടത്തി.

സ്പോൺസർമാരുടെ സഹായത്തോടെ ഇരുപത്തിരണ്ട് ദിനപത്രങ്ങൾ വർഷം മുഴുവൻ ക്ലാസുകളിലെത്തിച്ച് കുട്ടികളുടെ പത്രവായന ശീലമാക്കി മാറ്റി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ കുടുംബങ്ങൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ പ്രത്യേക ധനസഹായം നൽകി. ഫസ്റ്റ് എയിഡ് ക്യാമ്പിലൂടെ മുഴുവൻ കുട്ടികൾക്കും ജീവൻ രക്ഷാ പരിശീലനം നൽകി. വർധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ലഹരി വിരുദ്ധ മനുഷ്യ മതിൽ ഉൾപ്പെടെ ബോധവൽകരണ പ്രവർത്തനങ്ങൾ നടത്തി.

Comments
error: Content is protected !!