ANNOUNCEMENTSKERALA
ഗ്യാസ് വിലയിൽ 25.50 രൂപയുടെ വർധന, സിലിണ്ടറിന് 892 രൂപയായി
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 73.50 രൂപയുമാണ് കൂട്ടിയത്.
പുതിയ നിരക്ക് പ്രകാരം ഗാർഹിക സിലിണ്ടറിന്റെ വില 892 രൂപയായി ഉയരും. വാണിജ്യ സിലിണ്ടറിന് 1692.50 രൂപയും ആകും. 15 ദിവസത്തിനിടയിൽ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിച്ചത്. തുടർച്ചയായി മൂന്നാം മാസമാണ് വില വർധന. വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞ മാസം നാല് രൂപ കുറച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്.
അതേസമയം, ഇന്ധനവിലയിൽ ഇന്ന് നേരിയ കുറവുണ്ടായി. പെട്രോൾ വില ലിറ്ററിന് 14 പൈസയും ഡീസൽ വില 15 പൈസയുമാണ് കുറച്ചത്.
Comments