തൊഴിലുറപ്പിൽ 5 കോടി തൊഴിൽദിനം ഇല്ലാതാക്കി; നെഞ്ചിൽ തീ കോരിയിട്ട‌് കേന്ദ്ര സർക്കാർ

രാജ്യത്തെ ഗ്രാമീണ ജനങ്ങളുടെ നെഞ്ചിൽ തീ കോരിയിട്ട‌് തൊഴിലുറപ്പ‌് പദ്ധതിയും കേന്ദ്ര സർക്കാർ തകർക്കുന്നു. ഇതിന്റെ ആദ്യ പടിയായാണ‌് പദ്ധതിക്കായുള്ള ആയിരം കോടി രൂപ ബജറ്റിൽ വെട്ടിക്കുറച്ചത‌്.

 

ഇത‌ിലൂടെമാത്രം രാജ്യത്ത‌് അഞ്ച‌ുകോടി തൊഴിൽദിനമാണ‌് നഷ്ടപ്പെടുക. തൊഴിലുറപ്പ‌് പദ്ധതി മികച്ച നിലയിൽ നടത്തുന്ന കേരളത്തിനും ഫണ്ട‌് വെട്ടിക്കുറച്ചത‌് ഇരുട്ടടിയാകും. ഇതിനെതിരെ തൊഴിലുറപ്പ‌് തൊഴിലാളികളിൽ പ്രതിഷേധം ശക്തമാകുകയാണ‌്.

 

പുതിയ സാമ്പത്തികവർഷം ഏഴ‌ുകോടി തൊഴിൽദിനമാണ‌് കേന്ദ്രം കേരളത്തിന‌് അനുവദിച്ചത‌്. കഴിഞ്ഞ തവണയും ഇത‌് ഏഴ‌ുകോടിയായിരുന്നു. ആദ്യം അഞ്ചരക്കോടിയും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ അപേക്ഷ പരിഗണിച്ച‌് ഒന്നരക്കോടി തൊഴിൽദിനംകൂടി അനുവദിക്കുകയായിരുന്നു. എന്നാൽ, ഇക്കുറി 9.4 കോടി തൊഴിൽദിനമായിരുന്നു കേരളം ആവശ്യപ്പെട്ടത‌്.

 

ഇതിൽ കുറവ‌് വരുത്തി ഏഴ‌ുകോടിമാത്രമാണ‌് അനുവദിച്ചത‌്. ബജറ്റ‌് വിഹിതംകൂടി വെട്ടിക്കുറയ‌്ക്കുന്നത‌് കൂടുതൽ തിരിച്ചടിയാകും. തൊഴിൽദിനം കുറയുന്നതിനൊപ്പം പ്രതിഫലം അനുവദിക്കുന്നതിലും വലിയ കാലതാമസം നേരിടും. കഴിഞ്ഞ സാമ്പത്തിക വർഷം ആറുമാസത്തിലേറെ കൂലി കുടിശ്ശികയാണ‌് കേന്ദ്രം വരുത്തിവച്ചത‌്. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ‌് തുക അനുവദിച്ചത‌്.
Comments

COMMENTS

error: Content is protected !!