KOYILANDILOCAL NEWS
ഗ്യാസ് സിലണ്ടറിലെ ലീക്; കൊയിലാണ്ടിയില്‍ ചായക്കടയില്‍ തീപിടുത്തം :
കൊയിലാണ്ടി എൽഐസി ഓഫീസ് സമീപത്തുള്ള ചായകടയിലെ ഗ്യാസ് സിലിണ്ടർ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കല്യാണി ചായ കടയിലെ എല്‍ പി ജി സിലണ്ടർ ലീക് ആയതിനെ തുടർന്നു തീപിടിച്ചത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തി അപകടം ഒഴിവാക്കി. കടയിലെ മിക്സി,സ്റ്റൗവ്, ഭക്ഷണസാധനങ്ങൾ എന്നിവ കത്തി നശിച്ചു.
സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസി:സ്റ്റേഷൻ ഓഫീസർ പ്രദീപ്,ഫയർ&റെസ്ക്യൂ ഓഫിസർമാർ
സിജിത്ത്,അഖിൽ,രാകേഷ്,സനോഫർ,ഹോംഗാർഡ് രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Comments