ANNOUNCEMENTS

ഗ്രേസ് മാർക്ക് ഉണ്ടാവില്ല. തീരുമാനം ശരിവെച്ച് ഹൈക്കോടതി

വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് ബോണസ് പോയിൻ്റ് നൽകാനുള്ള സർക്കാർ തീരുമാനം അംഗീകരിച്ച കോടതി നടപടി ചോദ്യം ചെയ്ത ഹർജികൾ തള്ളി.

വിദ്യാർത്ഥികൾക്ക് എട്ടിലും ഒൻപതിലും ലഭിച്ച ഗ്രേസ് മാർക്ക് ഈ വർഷവും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് ബോണസ് പോയിന്റുകൾ നൽകുമെന്നും പ്ലസ് ടു പ്രവേശനത്തിന് ഗ്രേഡിനൊപ്പം കൂട്ടുമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.

കോവിഡ് മൂലം സ്കുളുകൾ പൂട്ടിയതിനാൽ വിദ്യാർത്ഥികൾക്ക് ഇത്തവണ പഠനസമയം നഷ്ടമായിട്ടില്ലെന്നും എൻസിസി, സ്കൗട്ട്, എൻഎസ്എസ് തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്നുമായിരുന്നു സർക്കാർ തീരുമാനം.

സർക്കാർ തീരുമാനം ചോദ്യം ചെയ്ത് കെഎസ്‌യുവും ഏതാനും വിദ്യാർത്ഥികളുമാണ് കോടതിയെ സമീപിച്ചത്

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button