CRIME

ഗർഭിണിയായ ഭാര്യയെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

കോഴിക്കോട്: ഗർഭിണിയായ ഭാര്യയെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. തൃശൂർ കണിമംഗലം സ്വദേശി ബഹാവുദ്ദീൻ അൽത്താഫി(30)നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ താമരശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. അൽത്താഫിന്റെ ക്രൂരമായ മർദനത്തിൽ രണ്ട് മാസം ഗർഭിണിയായ ഭാര്യയുടെ ഇരുകാലുകൾക്കും കൈകൾക്കും പൊട്ടലുണ്ട്. യുവതി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. മുമ്പും നിരവധി തവണ യുവതിക്ക് അൽത്താഫിൽ നിന്ന് മർദനമേറ്റിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു മർദനമെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് നൽകിയ സ്വർണമെല്ലാം അൽത്താഫ് വിറ്റു. ഇയാളുടെ വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹേതര ബന്ധം ആരോപിച്ചും മർദിക്കുമായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. അൽത്താഫ് മയക്കുമരുന്ന് കേസിലടക്കം പ്രതിയാണെന്ന് അടുത്തിടെയാണ് അറിഞ്ഞതെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button