ഭാര്യക്കും കുട്ടിക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ പ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍

കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. പ്രതികൾക്കൊപ്പം ഒരു വയസ്സുള്ള കുഞ്ഞും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുപ്രസിദ്ധ കുറ്റവാളി കാസർകോട് പള്ളം സ്വദേശി ടിഎച്ച് റിയാസ് (40), ഭാര്യ കൂത്തുപറമ്പ് ആളൂർ റസിയ (35)എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറില്‍ നിന്ന് 5.7 ഗ്രാം എംഡിഎംഎ നീലേശ്വരം പൊലീസ് പിടികൂടി. 

വെള്ളിയാഴ്ച രാത്രി നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടപ്പുറത്ത് വെച്ച് ഇവരെ പിന്തുടർന്ന് പിടികൂടിയത്.

ഇവർ സഞ്ചരിച്ച ടാറ്റാ അൽട്രോസ് കാർ നെടുംകണ്ടത്ത് പോലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയിരുന്നില്ല. കോട്ടപ്പുറത്ത് തടഞ്ഞു നിർത്തി കാർ പരിശോധിച്ചപ്പോൾ സീറ്റിനടിയിൽ നിന്നും 5.7ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

ആറുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതി തലക്കടിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. പോലിസ് ജീപ്പ് സ്റ്റേഷൻ മുറ്റത്തെത്തിയപ്പോൾ വാഹനത്തിൻ്റെ ടൂൾകിറ്റിലെ വീൽ സ്റ്റാൻ ഉപയോഗിച്ച് സ്വയം തലക്കടിച്ച് റിയാസ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

കൊലപാതകം, മോഷണം, പിടിച്ചു പറി, മയക്കുമരുന്ന് കടത്ത് അടക്കം കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 50 ല്‍ പരം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ടി എച്ച് റിയാസ്.

Comments

COMMENTS

error: Content is protected !!