LOCAL NEWS
ചക്കിട്ടപാറയില്‍ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നു
ചക്കിട്ടപാറ പഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് വേണ്ടി സൊസൈറ്റികള്‍ ആരംഭിച്ച് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പന്നിക്കൊട്ടൂര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് ജില്ലാ യൂത്ത് എംപവര്‍ എസ്.സി സഹകരണ സൊസൈറ്റി രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റിയുടെ നേതൃത്വത്തില്‍ 1.29 കോടിരൂപ ചെലവില്‍ കുപ്പിവെള്ള യൂണിറ്റ് ആരംഭിക്കും. സൊസൈറ്റിയില്‍ അംഗങ്ങളായ 25 യുവജനങ്ങള്‍ക്ക് നേരിട്ടും 100ഓളം ആളുകള്‍ക്ക് അനുബന്ധ മേഖലകളിലൂടെയും പദ്ധതി പ്രകാരം ജോലി ലഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എ ആര്‍ എം.രജിത, ഡി ആര്‍ കൃഷ്ണന്‍, പ്ലാനിംഗ് എ ആര്‍ അഗസ്തി, എസ്.സി/എസ്.ടി എ.ആര്‍ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Comments