നാടകക്കളരിയോടെ വിദ്യഭ്യാസ പദ്ധതിക്ക് തുടക്കമായി

കൽപ്പത്തൂർ: മലയാളം ലൈബ്രറി റിസർച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ, യു പി വിദ്യാർത്ഥികൾക്കായുള്ള ലാറ്റൻ്റ് വിദ്യഭ്യാസ പദ്ധതി, പ്രവേശനോത്സവത്തിന് തുടക്കമായി. പ്രവേശനോത്സവം നാടകക്കളരിയോടെയാണ് ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത കഴിവു പുലർത്തുന്ന കുട്ടികളിലെ അന്തർലീനമായ സർഗവാസനകൾക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയാണിത്. വരും ദിവസങ്ങളിൽ ഭാഷ, ഗണിതം, ശാസ്ത്രം, ചരിത്രം, കൃഷി, വൈജ്ഞാനിക മേഖലകൾ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ശിൽപ്പശാലകളും നടക്കും.
പ്രവേശനോത്സവത്തിൽ നാടകപ്രവർത്തകരായ ശിവദാസ് പൊയിൽക്കാവ്, സനിലേഷ് ശിവൻ, മിലൻ എന്നിവർ നാടകക്കളരിക്ക് നേതൃത്വം നൽകി. പി പി അബ്ദുൾ സലാം, കെ എം. സുർജിത്ത്, എം കെ.ഗോപാലൻ, ഷാനി എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!