LOCAL NEWS
ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് രണ്ടാംചീളിഭാഗത്ത് കൃഷിയിടങ്ങളിൽ കാട്ടാനയുടെ വിളയാട്ടം
പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് രണ്ടാംചീളിഭാഗത്ത് രണ്ടാഴ്ചയായി കൃഷിയിടങ്ങളിൽ കാട്ടാനയുടെ വിളയാട്ടം. വർഗീസ് കണ്ണൻ ചിറയിൽ, തോമസ് കൊച്ചുവേലിക്കകത്ത് തുടങ്ങിയവരുടെ കാർഷികവിളകൾ നശിപ്പിച്ചു. കഴിഞ്ഞരാത്രിയിൽ ആനയുടെ മുമ്പിൽപെട്ട പ്രദേശവാസി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പടക്കം പൊട്ടിച്ചിട്ടും തീ കൂട്ടിയിട്ടും ഭയവുമില്ലാത്ത ആക്രമണകാരിയായ ഒറ്റയാന്റെ ശല്യംമൂലം പ്രദേശവാസികൾ ആശങ്കയിലാണ്. കൃഷിനശിപ്പിച്ച സ്ഥലങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
Comments