കാരയാട്‌ കാളിയത്ത്‌ മുക്കിൽ കോഴിപ്പുറത്ത്‌ താഴെ വയലിന് തീപിടിച്ചു

കാരയാട്‌ :കാരയാട്‌ കാളിയത്ത്‌ മുക്കിൽ കോഴിപ്പുറത്ത്‌ താഴെ വയലിന് തീപ്പിടിച്ചു. കൊയ്ത്ത്‌ കഴിഞ്ഞ പാടത്ത്‌ തീയിട്ടപ്പോൾ അടുത്തുള്ള നെൽ വയലിലേക്ക്‌ തീ പടരുകയായിരുന്നു.മേപ്പയ്യൂർ പോലീസും ഫയർഫോഴ്സും ഉടനടി എത്തിയതുകാരണം വലിയതോതിലുള്ള നാശനഷ്ടം ഉണ്ടായില്ല. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.

Comments
error: Content is protected !!