CALICUTDISTRICT NEWS
ചക്കിട്ടപ്പാറയിൽ അടിക്കാടിന് തീ പിടിച്ചു.
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽപ്പെട്ട കൊത്തിയപാറ (വളയേറു കൊണ്ട പാറ)യിൽ അടിക്കാടിന് തീപിടിച്ച് ഏക്കറുകളോളം സ്ഥലത്ത് തീ പടർന്നു. വാഹനമെത്താത്ത സ്ഥലമായതിനാൽ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ആൻറ് റസ്ക്യു സേനാംഗങ്ങളും, പെരുവണ്ണാമൂഴി പോലീസും വാർഡ് മെമ്പർ വിനീതയുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് തീയണച്ചു. സ്റ്റേഷൻ ഓഫീസർ സി പി ഗിരീശൻ, അസി. സ്റ്റേഷൻ ഓഫീസർ കെ ദിലീപ് സേനാംഗങ്ങളായ സി കെ സ്മിതേഷ്, കെ എൻ രതീഷ്, ടി വിജേഷ്, പി സി ധീരജ് ലാൽ, എൻ എം രാജീവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം
Comments