കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ സമാപിച്ചു

 

കോഴിക്കോട്: കേരള ലി റ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത്എഡിഷന് സാഹിത്യത്തിന്റെ നഗരിയിൽ പ്രൗഢോജ്ജ്വല സമാപനം. കേരള വനം – വന്യജീ വി വകുപ്പ്മന്ത്രി എ കെ ശശീന്ദ്രൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎഫിന്റെ സംഘാടകസമിതി ചെയർമാൻ എ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി ചടങ്ങിൽ മുഖ്യാതിഥിയായി.

സംഘാടക സമിതി ജനറൽ കൺവീ നർ എ കെ അബ്ദുൽ ഹക്കീം സ്വാഗതമാശംസിച്ചു. കെഎൽഎഫിന്റെസ്ഥാപകനും ചീഫ്ഫെസിലിറ്റേറ്ററുമായ രവി ഡിസി ഏഴാം എഡിഷനെ വിലയിരുത്തിക്കൊണ്ട്സംസാരിച്ചു. 2024 -ലെ കെ എല്‍ എഫ് അവലോകനം രവി ഡി സി നിര്‍വഹിച്ചു.

2025-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പ്രഖ്യാപനം കേരള ലി റ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ കെ  സച്ചിദാനന്ദന്‍ നടത്തി. 2025-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 9 മുതല്‍ 12 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും.

Comments
error: Content is protected !!