KERALAMAIN HEADLINES
ചക്രസ്തംഭനം രാവിലെ 11 മണിക്ക്. വാഹനങ്ങൾ 15 മിനുട്ട് നിർത്തിയിടും
ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് നാളെ രാവിലെ 11 മണിക്ക് 15 മിനിട്ടു നേരം വാഹനങ്ങൾ നിര്‍ത്തിയിട്ട് തൊഴിലാളികൾ പ്രതിഷേധിക്കും. ഇന്ധനവില അനുദിനം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് വേറിട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. 11 മണിക്ക് വാഹനങ്ങൾ എവിടെയാണോ ഉള്ളത് അവിടെ നിർത്തിയിട്ട് ജീവനക്കാർ നിരത്തിലിറങ്ങി നിന്നാണ് പ്രതിഷേധിക്കുക. സ്വകാര്യ വാഹനങ്ങളടക്കം പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്നും പ്രതിഷേധം വിജയിപ്പിക്കണമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എം ജി രാഹുല്‍ (എഐടിയുസി), ആനത്തലവട്ടം ആനന്ദൻ (സിഐടിയു), വി ജെ ജോസഫ് (ഐഎന്‍ടിയുസി), മാഹീന്‍ അബൂബക്കര്‍ (എസ്‌ടിയു) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments