ഹജ്ജ്. ഇന്ന് തുടങ്ങും. നാളെ അറഫാ സംഗമം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം ഞായറാഴ്ച തടങ്ങും. ഞായറാഴ്ച വൈകീട്ടോടെ തീര്‍ഥാടകര്‍ മക്കയില്‍ എത്തി തുടങ്ങും. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് പ്രവേശനം.

എല്ലാ ഒരുക്കവും പൂര്‍ത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ചൊവ്വാഴ്ച സൗദിയില്‍ ബലിപെരുന്നാള്‍ ആഘോഷിക്കും.
18നും 65നും ഇടയില്‍ പ്രായമുള്ള രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച തദ്ദേശത്തുള്ളവർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി.

സൗദിയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ അറുപതിനായിരം പേര്‍ ഹജ്ജിന് എത്തും. 5,58,270 അപേക്ഷകരില്‍ നിന്ന് 150 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഇത്രയും പേരെ തെരഞ്ഞെടുത്തത്.

മക്കയില്‍ പ്രാരംഭ ത്വഫാഫിന് ശേഷം പ്രത്യേക ബസുകളില്‍ മിനയിലേക്ക് കൊണ്ടുപോകും. മിനയില്‍ കൃത്യമായ അകലം പാലിച്ചാണ് തീര്‍ഥാടകരുടെ താമസ സൗകര്യം ഒരുക്കിയത്.നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹറമില്‍ അണു നശീകരണത്തിനും സംസം വിതരണത്തിനും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് റോബോട്ടുകളാണ്.

നിരവധി സ്മാര്‍ട്ട് ആപ്പുകളും തീര്‍ഥാടകര്‍ക്ക് സേവനത്തിനായുണ്ട്.ഇത് രണ്ടാം തവണയാണ് കോവിഡ് കാരണം ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം വെട്ടികുറയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തിനകത്തെ 10,000 തീര്‍ഥാടകര്‍ക്ക് മാത്രമായിരുന്നു ഹജിന് അനുമതി. 2019ല്‍ 25 ലക്ഷത്തോളം തീര്‍ഥാടകരായിരുന്നു പങ്കെടുത്തത്. ഇതില്‍ 18 ലക്ഷത്തോളം വിദേശ തീര്‍ഥാടകരായിരുന്നു.

Comments

COMMENTS

error: Content is protected !!