SPECIAL
ചങ്ങനാശേരിയിൽ ആമിർ ഖാന്റെ മോണിംഗ് വാക്ക്; സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവാതെ നാട്ടുകാർ
കഴിഞ്ഞ ദിവസം റോഡരികിൽ കണ്ട കാഴ്ച ചങ്ങനാശേരിക്കാർക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ ചങ്ങനാശേരിയിലൂടെ നടക്കുന്ന കാഴ്ചയായിരുന്നു അത്. പ്രദേശവാസികളിലാരോ എടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കണ്ട് ആമിറിനെ തന്നെയാണോ എന്ന് ആലോചിച്ച് ചിലർ സംശയിച്ചു നിന്നു. ചിലർ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി.
ചങ്ങനാശേരി എംസി റോഡിലും, ബൈപാസിലുമാണ് ആമിർ ഖാനെയും സംഘത്തെയും നാട്ടുകാർ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിവാരങ്ങൾക്കുമൊപ്പമായിരുന്നു ആമിറിന്റെ പ്രഭാത സവാരി.
Comments