CALICUT

ചത്ത കോഴികൾക്ക്‌ 
ശ്വാസകോശ രോഗം ;ആരോഗ്യ വിഭാഗം നൂറ്റമ്പതോളം കോഴിക്കടകൾ പരിശോധിച്ചു

എരഞ്ഞിക്കൽ:വിൽപ്പനക്കായി എരഞ്ഞിക്കൽ ചിക്കൻ സ്റ്റാൾ ഗോഡൗണിലും ഫ്രീസറിലുമായി  സൂക്ഷിച്ച ചത്ത കോഴികൾക്ക് ശ്വാസകോശ രോഗമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിശോധനക്കയച്ച ചത്ത കോഴികളിൽ ന്യുമോണിയക്ക്  സമാനമായ രോഗ ലക്ഷണമാണ് കണ്ടെത്തിയത്. ബുധൻ രാത്രിയും വ്യാഴാഴ്ചയുമായി  കോർപറേഷൻ ആരോഗ്യ വിഭാഗം നൂറ്റമ്പതോളം കോഴിക്കടകൾ പരിശോധിച്ചു. നിയമം ലംഘിച്ച കടകൾക്ക് നോട്ടീസ് നൽകി.
 മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച  കോഴികളുടെ സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം പുറത്തുവന്നതോടെ കോഴി  വ്യാപാരികൾ ആശങ്കയിലായി. ചത്ത കോഴികൾ വിൽപ്പനക്ക്‌ എത്തിച്ച എരഞ്ഞിക്കൽ പുതിയ പാലത്തിന് സമീപത്തെ ബികെഎം ചിക്കൻ സ്റ്റാൾ ഉടമ സി പി റഷീദിന്റെ (സിപിആർ) ലൈസൻസ് റദ്ദുചെയ്യാൻ കോർപറേഷൻ ആരോഗ്യ വിഭാഗം  നടപടി തുടങ്ങി. 
 നിയമനടപടിയും സ്വീകരിക്കും. 
രണ്ടായിരം കിലോയോളം ചത്തതും പുഴുവരിക്കുന്നതുമായ കോഴികളെയാണ് കഴിഞ്ഞ ദിവസം പിടികൂടി നശിപ്പിച്ചത്. ജില്ലയിലെ വിവിധ  ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചിയും കോഴിയും വിതരണം ചെയ്യുന്ന  മൊത്ത വിതരണ കേന്ദ്രമാണിത്. നേരത്തേയും  ഈ കടയ്ക്കെതിരെ സമാന പരാതിയിൽ നടപടി സ്വീകരിച്ചിരുന്നുവെന്ന്‌  ഉദ്യോഗസ്ഥർ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button