മഴ കനക്കുന്നു; ജാഗ്രത പാലിക്കണം- ജില്ലാ കലക്ടർ

 

കേരള ലക്ഷദ്വീപ് തീരങ്ങളിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുന്നതിനായി വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടതാണ്. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

നിലവിൽ നദികളിലെ ജലനിരപ്പ് അപായകരമല്ല. എങ്കിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മിഷൻ അറിയിച്ച സാഹചര്യത്തിൽ നദീതീരങ്ങളിലേക്കും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. മലയോര മേഖലകളിലേക്ക് രാത്രിയിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും കുളിക്കാനിറങ്ങുന്നതും ഒഴിവാക്കുന്നതാണ് ഈ സമയത്തു ഉചിതമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Comments

COMMENTS

error: Content is protected !!