MAIN HEADLINESSPECIAL
ചന്ദ്രശേഖരൻ തിക്കോടിക്ക് പൂർണ്ണ – ഉറൂബ് നോവൽ പുരസ്കാരം
നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടിയുടെ പ്രഥമ നോവലിന് പൂർണ – ഉറൂബ് നോവൽ പുരസ്കാരം ലഭിച്ചു. വടക്കൻ കേരളത്തിലെ ഉൾനാടൻ ഗ്രാമമായ കയരളത്തിൻ്റെ ഉയിർത്തെഴുന്നേൽപിൻ്റെ കഥ പറയുന്ന ‘വടക്കൻ കാറ്റ്’ എന്ന കൃതിക്കാണ് പുരസ്കാരം.
ശില്പവും പ്രശസ്തിപത്രവും 25000 രൂപയും ഉൾപ്പെടുന്നതാണ് പുരസ്കാരം.
നാടക രംഗത്താണ് ചന്ദ്രശേഖരൻ തിക്കോടി ഏറ്റവും അധികം അറിയപ്പെട്ടത്. ബഞ്ചമിൻ മൊളോയ്സിനെ കുറിച്ചുള്ള അസുര ഗീതം, കാൾ മാക്സിൻ്റെ ജീവിത്തെ അസ്പദമാക്കിയുള്ള ചരിത്രം അവസാനിക്കുന്നില്ല, അച്യുതൻ്റെ സ്വപ്നം, ലക്ഷ്മണ രേഖ, സ്യമന്തകം, അമൃതം ഗമയ, തണ്ണീർ തണ്ണീർ, പാടിക്കുന്ന് എന്നിവ ശ്രദ്ധേയമായ രചനകളാണ്. അറുപതിൽ അധികം നാടകങ്ങൾ രചിച്ചിട്ടുണ്ട്.
സ്റ്റേജ് ഇന്ത്യ, സംഗമം, സംഘചേതന, വരദ എന്നിങ്ങനെ പ്രമുഖ നാടക സമിതികൾക്ക് വേണ്ടി രചന നിർവ്വഹിച്ചിട്ടുണ്ട്.
Comments