DISTRICT NEWSKOYILANDILOCAL NEWS
ചാക്യാർ കൂത്ത്, ഓട്ടൻ തുള്ളൽ ഫെസ്റ്റിന് പൂക്കാട് കലാലയത്തിൽ തുടക്കമായി
കൊയിലാണ്ടി:ചാക്യാർ കൂത്ത്, ഓട്ടൻ തുള്ളൽ തുടങ്ങിയ പാരമ്പര്യകലകളെ പ്രോത്സാഹിപ്പിക്കാൻ കേരള സംഗീത നാടക അക്കാദമിയുടെ ചാക്യാർ കൂത്ത്, ഓട്ടൻ തുള്ളൽ ഫെസ്റ്റിന് പൂക്കാട് കലാലയത്തിൽ തുടക്കം. സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ശിവൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. ചെയർമാൻ ഇൻ ചാർജ് സേവ്യർ പുൽപ്പാട്ട് അധ്യക്ഷനായി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു. പൂക്കാട് കലാലയം പ്രസിഡന്റ് യു കെ രാഘവൻ സ്വാഗതവും ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.
നേപത്ഥ്യ യദു കൃഷ്ണനും സംഘവും അവതരിപ്പിച്ച ചാക്യാർ കൂത്തും ക്ഷേത്ര കലാരത്നം സോപാനരത്നം എടക്കാട് രാധാകൃഷ്ണ മാരാരും സംഘവും അവതരിപ്പിച്ച ഓട്ടൻ തുള്ളലും നടന്നു.
Comments